ജിഷ്ണുവിന്റെ രോഗാവസ്ഥ; വ്യാജ വാർത്തക്കെതിരെ സിനിമാ താരങ്ങളും

നടൻ ജിഷ്ണു ക്യാൻസർ ബാധിച്ച് ഗുരുതരാവസ്ഥയിലാണെന്ന വ്യാജ വാർത്തകൾക്കെതിരെ പ്രതിഷേധവുമായി പ്രമുഖ സിനിമാ താരങ്ങളും. ഇന്ദ്രജിത്ത്, പൃഥിരാജ്, ഹേമന്ത് മേനോൻ, സിദ്ധാർത്ഥ് ശിവ, സംവിധായകൻ രാജേഷ് നായർ തുടങ്ങിയവരാണ് രംഗത്തെത്തിയത്. ഒരു വർഷം മുൻപ് ബംഗളൂരിലെ ആശുപത്രിയിലെ ചികിത്സയിക്കിടെ ജീവനക്കാരിൽ ആരോ എടുത്ത ചിത്രമാണ് സോഷ്യൽമീഡിയയിലൂടെ ഇപ്പോൾ പ്രചരിക്കുന്നതെന്നും താരങ്ങൾ വ്യക്തമാക്കുന്നു.
 | 

ജിഷ്ണുവിന്റെ രോഗാവസ്ഥ; വ്യാജ വാർത്തക്കെതിരെ സിനിമാ താരങ്ങളും
കൊച്ചി:
നടൻ ജിഷ്ണു ക്യാൻസർ ബാധിച്ച് ഗുരുതരാവസ്ഥയിലാണെന്ന വ്യാജ വാർത്തകൾക്കെതിരെ പ്രതിഷേധവുമായി പ്രമുഖ സിനിമാ താരങ്ങളും. ഇന്ദ്രജിത്ത്, പൃഥിരാജ്, ഹേമന്ത് മേനോൻ, സിദ്ധാർത്ഥ് ശിവ, സംവിധായകൻ രാജേഷ് നായർ തുടങ്ങിയവരാണ് രംഗത്തെത്തിയത്. ഒരു വർഷം മുൻപ് ബംഗളൂരിലെ ആശുപത്രിയിലെ ചികിത്സയിക്കിടെ ജീവനക്കാരിൽ ആരോ എടുത്ത ചിത്രമാണ് സോഷ്യൽമീഡിയയിലൂടെ ഇപ്പോൾ പ്രചരിക്കുന്നതെന്നും താരങ്ങൾ വ്യക്തമാക്കുന്നു.

വാർത്ത പ്രചരിച്ചതിനെ തുടർന്ന താൻ ജിഷ്ണുവുമായി സംസാരിച്ചെന്നും സുഖ വിവരങ്ങൾ തിരക്കിയെന്നും പൃഥിരാജ് പറയുന്നു. ഇത്തരം ചിത്രങ്ങൾ പ്രചരിപ്പിക്കുന്നവരോട് ലജ്ജ തോന്നുന്നുവെന്നും പൃഥിരാജ് പറഞ്ഞു.

രോഗാവസ്ഥയിൽ നിന്ന് ജിഷ്ണു മോചിതനാകാൻ നമ്മുക്കൊരുമിച്ച് പ്രാർത്ഥിക്കാമെന്ന് ഇന്ദ്രജിത്ത് പറഞ്ഞു. ജിഷ്ണുവിനോട് താൻ സംസാരിച്ചെന്ന് സംവിധായകൻ രാജേഷ് നായർ പ്രതികരിച്ചു. ജിഷ്ണുവിന്റെ വീട്ടിലെത്തി അദ്ദേഹവുമായി സംസാരിച്ച സംവിധായകൻ സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്ന ചിത്രങ്ങളും ചില ഓൺലൈൻ മാധ്യമങ്ങളിൽ പ്രചരിക്കുന്ന വാർത്തയും വ്യാജമാണെന്നും വ്യക്തമാക്കി ഫേസ്ബുക്കിൽ പോസ്റ്റിട്ടു.

രോഗാവസ്ഥയിൽ നിന്നും തിരിച്ചു വരാനായി പരിശ്രമിച്ച് കൊണ്ടിരിക്കുന്ന ഒരാൾക്കെതിരെ വ്യാജ വാർത്തകൾ പ്രചരിപ്പിക്കുന്നത് മാന്യതയല്ലെന്ന് ജിഷ്ണുവിന്റെ അടുത്ത സുഹൃത്തും നടനുമായ സിദ്ധാർത്ഥ് ശിവ പറഞ്ഞു. ബന്ധുക്കളും സുഹൃത്തുകളും ജിഷ്ണുവിനൊപ്പം നിൽക്കുകയാണ്. ചികിത്സകൾ എല്ലാം നല്ല രീതിയിലാണ് പൂർത്തിയായിട്ടുള്ളത്. ആശങ്കപ്പെടാൻ ഒന്നുമില്ലെന്നാണ് ഡോക്ടർമാർ പറഞ്ഞിട്ടുള്ളത്. ശ്രീചിത്രയിൽ അടുത്തിടെ നടത്തിയ റേഡിയേഷൻ ഉൾപ്പെടെ എല്ലാം പോസിറ്റിവായിരുന്നു. ഫിസിയോതെറാപ്പി പോലുളളവ ചെയ്ത് സാധാരണ ജീവിതത്തിലേക്ക് തിരിച്ചു വരാനുള്ള ശ്രമത്തിലാണ് ജിഷ്ണു. അതിനിടെയിൽ മാന്യതക്ക് നിരക്കാത്ത കാര്യങ്ങൾ പ്രചരിപ്പിക്കരുത്. ജീവിതത്തിൽ ഇന്നു വരെ പുകവലിക്കാത്തയാളാണ് ജിഷ്ണു. മലയാളിയുടെ ഇത്തരം അസംബന്ധം നിറഞ്ഞ ഉൾക്കണ്ഠകൾ മാധ്യമപ്രവർത്തനത്തിന്റെ പരിധിയിലല്ലാ വരുന്നത്. രോഗാവസ്ഥയിൽ നിന്നും രക്ഷപ്പെടാനുള്ള ഒരാളുടെ മാനസികാവസ്ഥയെ പിന്തുണച്ചില്ലെങ്കിലും, അയാളെ ഉപദ്രവിക്കരുതെന്നും സിദ്ധാർത്ഥ് പറഞ്ഞു.

ഒരു വർഷം മുൻപ് ബംഗളൂരിലെ ആശുപത്രിയിൽ സർജറി കഴിഞ്ഞ് കിടക്കുമ്പോഴുള്ള ചിത്രമാണ് സോഷ്യൽമീഡിയയിൽ ഇപ്പോൾ പ്രചരിക്കുന്നതെന്ന് ജിഷ്ണുവിന്റെ മാതാവ് പറഞ്ഞു.


ജീവിച്ചിരിക്കുന്നവരെ ചരമക്കോളത്തിൽ കയറ്റുന്ന നാടൻ കൊല്ലികൾ

 

ജിഷ്ണു വീട്ടിൽ വിശ്രമത്തിൽ; വാർത്ത വ്യാജം