പണം മുഴുവൻ തട്ടിയെടുത്തു; ഫെനിക്കെതിരെ സരിത

തന്റെ അഭിഭാഷകനായിരുന്ന ഫെനി ബാലകൃഷ്ണൻ ചിലരിൽ നിന്ന് തനിക്കുവേണ്ടി വാങ്ങിയ തുക മുഴുവൻ തട്ടിയെടുത്തതായി സരിതയുടെ മൊഴി. ഏതാനും ദിവസങ്ങൾക്ക് മുൻപാണ് ബാർ കൗൺസിലിൽ സരിത ഇതു സംബന്ധിച്ച് മൊഴി എഴുതി നൽകിയത്. സോളാർ കേസിൽ സരിത റിമാൻഡിലായിരുന്ന കാലത്ത് ഫെനി ബാലകൃഷണൻ നടത്തിയ ഇടപെടലുകൾ അഭിഭാഷക ധർമ്മത്തിന് യോജിക്കുന്നതല്ലെന്ന വിലയിരുത്തലിനേത്തുടർന്ന് ബാർ കൗൺസിൽ സ്വമേധയാ എടുത്ത കേസിലാണ് മൊഴി. കേസിൽ മേൽനടപടികൾക്ക് കൗൺസിൽ ഒരുങ്ങുന്നതായാണ് സൂചന.
 | 

പണം മുഴുവൻ തട്ടിയെടുത്തു; ഫെനിക്കെതിരെ സരിത
കൊച്ചി: തന്റെ അഭിഭാഷകനായിരുന്ന ഫെനി ബാലകൃഷ്ണൻ ചിലരിൽ നിന്ന് തനിക്കുവേണ്ടി വാങ്ങിയ തുക മുഴുവൻ തട്ടിയെടുത്തതായി സരിതയുടെ മൊഴി. ഏതാനും ദിവസങ്ങൾക്ക് മുൻപാണ് ബാർ കൗൺസിലിൽ സരിത ഇതു സംബന്ധിച്ച് മൊഴി എഴുതി നൽകിയത്. സോളാർ കേസിൽ സരിത റിമാൻഡിലായിരുന്ന കാലത്ത് ഫെനി ബാലകൃഷണൻ നടത്തിയ ഇടപെടലുകൾ അഭിഭാഷക ധർമ്മത്തിന് യോജിക്കുന്നതല്ലെന്ന വിലയിരുത്തലിനേത്തുടർന്ന് ബാർ കൗൺസിൽ സ്വമേധയാ എടുത്ത കേസിലാണ് മൊഴി. കേസിൽ മേൽനടപടികൾക്ക് കൗൺസിൽ ഒരുങ്ങുന്നതായാണ് സൂചന.

ബിജു രാധാകൃഷ്ണന്റെ അഭിഭാഷകനായിരുന്ന ജേക്കബ് മാത്യുവിനെതിരെയും ബാർ കൗൺസിൽ നടപടിക്കൊരുങ്ങുന്നതായി സൂചനയുണ്ട്. സരിതയും ചില പ്രമുഖരുമുൾപ്പെടുന്ന വീഡിയോ ദൃശ്യങ്ങൾ താൻ കണ്ടിട്ടുണ്ടെന്നും ഇരുപത്തിനാല് മണിക്കൂറിനുള്ളിൽ അവ പുറത്തുവിടുമെന്നും ജേക്കബ് പറഞ്ഞതായി വാർത്തകൾ വന്നിരുന്നു. സരിത ഉപയോഗിച്ചിരുന്ന പെൻഡ്രൈവും ഹാർഡ് ഡിസ്‌കും തന്റെ കൈവശമുണ്ടെന്നും പറഞ്ഞിരുന്നു. ഇത്തരം നടപടികളും വിലപേശലും അഭിഭാഷക സമൂഹത്തിന് തന്നെ നാണക്കേടായി എന്നാണ് കൗൺസിൽ വിലയിരുത്തുന്നത്. സമാനമായ ആരോപണം ഫെനി ബാലകൃഷണനും നേരിടുന്നുണ്ട്.

സരിത മുൻപ് നിഷേധിച്ച പല കാര്യങ്ങളും കഴിഞ്ഞ ദിവസം നൽകിയ മൊഴിയിൽ സമ്മതിക്കുന്നതായാണ് അറിവ്. 22 പേജുള്ള ഒരു മൊഴി താൻ എറണാകുളം ചീഫ് ജുഡീഷ്യൽ മജിസ്‌ട്രേട്ടിന് നൽകിയിരുന്നെന്നും ഇതേത്തുടർന്ന് പ്രമുഖരായ ചിലർ പണം തരികയുമായിരുന്നുവെന്ന് ഇതിൽ പറയുന്നു. അഭിഭാഷകൻ എന്ന നിലയിൽ ഫെനി ബാലകൃഷ്ണനാണ് പലരിൽ നിന്നായി തുക സ്വീകരിച്ചത്. ഇങ്ങന ലഭിച്ച കോടിക്കണക്കിന് രൂപ ഫെനി തട്ടിയെടുത്തതായാണ് ആരോപണം. അതിനാൽ സോളാർ കേസിൽ പരാതി നൽകിയവർക്ക് പണം നൽകാൻ കഴിയാതെ താൻ വിഷമിക്കുകയാണ്. പല തവണ ഇക്കാര്യങ്ങൾ ഫെനിയോട് പറഞ്ഞെങ്കിലും അനുകൂല സമീപനം ഉണ്ടാകുന്നില്ല എന്നും മൊഴിയിൽ പറയുന്നു.

ബാർ കൗൺസിലിൽ ഇത്തരമൊരു മൊഴി നൽകിയ സരിതയെ പ്രതിരോധത്തിലാക്കാനാണ് അശ്ലീല ദൃശ്യങ്ങൾ പുറത്തുവിട്ടതെന്ന് ചിലർ സംശയിക്കുന്നു. വീഡിയോ തങ്ങളുടെ കൈവശമുണ്ടെന്ന് പറഞ്ഞവരൊക്കെ ഈ കേസിന്റെ അന്വേഷണ പരിധിയിൽ വരുമെന്നാണ് അറിയുന്നത്. ദൃശ്യങ്ങളുടെ ഉറവിടം കണ്ടെത്തണമെന്നാവശ്യപ്പെട്ട് പത്തനംതിട്ട കോടതിയിൽ ഇന്ന് സരിത ഹർജി നൽകിയിട്ടുണ്ട്.

അശ്ലീല വീഡിയോ; സ്രോതസ് കണ്ടെത്തണമെന്നാവശ്യപ്പെട്ട് സരിത ഹർജി നൽകി

സരിതയുമായി ബന്ധപ്പെട്ട കേസുകളിൽ ഇപ്പോൾ ഫെനി ബാലകൃഷ്ണൻ ബന്ധപ്പെടുന്നില്ല. പത്തനംതിട്ട ബാറിലെ അഭിഭാഷകനായ പ്രിൻസ് പി. തോമസാണ് ഇപ്പോൾ സരിതയ്ക്ക് വേണ്ടി കോടതികളിൽ ഹാജരാകുന്നത്. അശ്ലീല ദൃശ്യങ്ങൾ പ്രചരിപ്പിച്ചതിനേക്കുറിച്ച് ഇന്ന് സരിതക്ക് വേണ്ടി ഹർജി നൽകിയതും പ്രിൻസാണ്. സോളാർ കേസിലെ പരാതിക്കാരനായ ഒരാളെ കോയമ്പത്തൂരിൽ പോയി കാണാൻ അനുമതി തേടി ഇന്നലെ കോടതിയിൽ ഹാജരായതും പ്രിൻസായിരുന്നു. ഈ ഹർജി കോടതി അനുവദിക്കുകയും ചെയ്തിരുന്നു.