ചട്ടമ്പി റിലീസ് ഇന്ന്; ഹര്‍ത്താലിന് ശേഷം ആദ്യ ഷോ

 | 
Chattambi

ശ്രീനാഥ് ഭാസി നായകനായ ചട്ടമ്പിയുടെ റിലീസ് ഇന്ന് ഹര്‍ത്താലിന് ശേഷം നടക്കും. ഹര്‍ത്താല്‍ അവസാനിക്കുന്ന 6 മണിക്ക് ശേഷം കേരളമെങ്ങും ഷോകള്‍ നടക്കുമെന്ന് വിതരണക്കാര്‍ അറിയിച്ചു. പ്രേക്ഷകര്‍ക്ക് തീയേറ്ററില്‍ എത്താന്‍ ഹര്‍ത്താല്‍ സമയത്ത് ബുദ്ധിമുട്ടാകും എന്നത് പരിഗണിച്ച് പകല്‍ സമയത്തെ ഷോകള്‍ റദ്ദാക്കുകയായിരുന്നു. ഇന്നത്തെ ഫസ്റ്റ്, സെക്കന്‍ഡ് ഷോകളുടെ ടിക്കറ്റ് ബുക്കിംഗ് ഇപ്പോഴും തുടരുകയാണ്.

ആര്‍ട്ട് ബീറ്റ് സ്റ്റുഡിയോയുടെ ബാനറില്‍ ആസിഫ് യോഗി നിര്‍മ്മിച്ച ചിത്രം 1990കളിലെ ഇടുക്കിയുടെ പശ്ചാത്തലത്തില്‍ ഒരു ചട്ടമ്പിയുടെ കഥയാണ് പറയുന്നത്. ചിത്രത്തില്‍ ശ്രീനാഥ് ഭാസിയെക്കൂടാതെ ചെമ്പന്‍ വിനോദ് ജോസ്, ഗുരു സോമസുന്ദരം, ബിനു പപ്പു, ഗ്രേസ് ആന്റണി, മൈഥിലി, ആസിഫ് യോഗി തുടങ്ങിയവര്‍ അഭിനയിക്കുന്നു. ഡോണ്‍ പാലത്തറയുടെ കഥയ്ക്ക് തിരക്കഥ ഒരുക്കിയത് ചിത്രത്തിന്റെ സിനിമാട്ടോഗ്രാഫര്‍ കൂടിയായ അലക്സ് ജോസഫ് ആണ്. 

സിറാജ്, സന്ദീപ്, ഷനില്‍, ജെസ്‌ന ആഷിം എന്നിവര്‍ സഹ നിര്‍മ്മാതാക്കള്‍ ആയ ചിത്രത്തിന്റെ എക്‌സിക്യൂട്ടീവ് പ്രൊഡ്യൂസര്‍ സിറാജ് ആണ്. മാജിക് ഫ്രെയിംസ് ആണ് വിതരണം. സെബിന്‍ തോമസ് കലാ സംവിധാനവും ശേഖര്‍ മേനോന്‍ സംഗീതവും നിര്‍വഹിച്ചിരുന്നു. ജോയല്‍ കവിയാണ് എഡിറ്റര്‍. പ്രൊഡക്ഷന്‍ കോണ്ട്രോളര്‍ ജിനു, പിആര്‍ഒ ആതിര. കണ്ടന്റ് ഫാക്ടറിയാണ് പിആര്‍ സ്ട്രാറ്റജി ആന്‍ഡ് മാര്‍ക്കറ്റിങ്.