ശബരി എക്‌സ്പ്രസില്‍ യാത്രക്കാരന്‍ തൂങ്ങിമരിച്ച നിലയില്‍

 | 
Sabari

ട്രെയിനിനുള്ളില്‍ യാത്രക്കാരന്‍ തൂങ്ങിമരിച്ച നിലയില്‍. സെക്കന്ദരാബാദില്‍ നിന്ന് തിരുവനന്തപുരത്തേക്കള്ള ശബരി എക്‌സ്പ്രസിനുള്ളിലാണ് യാത്രക്കാരനെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. ചൊവ്വാഴ്ച രാവിലെ 11.30ഓടെയാണ് മൃതദേഹം കണ്ടെത്തിയത്. ട്രെയിന്‍ എറണാകുളം നോര്‍ത്ത് സ്‌റ്റേഷനില്‍ എത്തിയപ്പോഴായിരുന്നു സംഭവം. 

ഏകദേശം 50 വയസ് പ്രായമുള്ളയാളാണ് മരിച്ചത്. മൃതദേഹം കണ്ടെത്തിയതിനെത്തുടര്‍ന്ന് ട്രെയിന്‍ അര മണിക്കൂറോളം സ്‌റ്റേഷനില്‍ പിടിച്ചിട്ടു. ഏറ്റവും മുന്‍ഭാഗത്തുള്ള ഡിസേബിള്‍ഡ് കോച്ചിലാണ് മൃതദേഹം കണ്ടത്. ഓഗസ്റ്റ് 22ന് കോയമ്പത്തൂര്‍- ഷൊര്‍ണൂര്‍ മെമു ട്രെയിനില്‍ 60 കാരനായ യാത്രക്കാരനെ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയിരുന്നു.