സൂപ്പര്‍ ഹിറ്റ് ചിത്രം ഉടല്‍ ഇനി പുസ്തക രൂപത്തിലും; തിരക്കഥ പ്രസിദ്ധീകരിച്ചു.

 | 
udel

കഴിഞ്ഞ വര്‍ഷം തീയേറ്ററില്‍ വലിയ വിജയം സ്വന്തമാക്കിയ ഉടല്‍ ഇനി പുസ്തകരൂപത്തിലും. സംവിധായകന്‍ രതീഷ് രഘുനന്ദന്‍ എഴുതിയ ഉടലിന്റെ തിരക്കഥ കഴിഞ്ഞ ദിവസം ഡിസി ബുക്‌സ് പുസ്തകമാക്കി പ്രസിദ്ധീകരിച്ചു. 

ഇന്ദ്രന്‍സ്, ധ്യാന്‍ ശ്രീനിവാസന്‍, ദുര്‍ഗാ കൃഷ്ണ എന്നിവര്‍ പ്രധാന വേഷത്തില്‍ എത്തിയ ചിത്രം കഴിഞ്ഞ വര്‍ഷം ഏറെ പ്രേക്ഷക ശ്രദ്ധ നേടിയിരുന്നു. ഒരു വീടും മൂന്ന് കഥാപാത്രങ്ങളും അവരുടെ അതിജീവനവും പ്രമേയമാകുന്ന ചിത്രം ശ്രീഗോകുലം മൂവീസിന്റെ ബാനറില്‍ ഗോകുലം ഗോപാലന്‍ ആണ് നിര്‍മ്മിച്ചത്. 

പുസ്തകം പുറത്തിറക്കിയ സന്തോഷം പങ്കുവെച്ചുകൊണ്ട് സംവിധായകന്‍ രതീഷ് ഫേസ്ബുക്കില്‍ ഇങ്ങിനെ കുറിച്ചു.

'ഒരു വലിയ സന്തോഷം പങ്കുവയ്ക്കുന്നു.
എന്റെ ആദ്യ പുസ്തകം നിങ്ങളിലേക്കെത്തുകയാണ്. നിങ്ങള്‍ ഇരുകൈയ്യും നീട്ടി സ്വീകരിച്ച  ഉടല്‍ എന്ന എന്റെ ആദ്യ സിനിമയുടെ തിരക്കഥാ രൂപത്തില്‍. ആദ്യ പുസ്തകം മലയാളത്തിലെ ഏറ്റവും പ്രമുഖ പ്രസാധകരായ ഡി സി ബുക്‌സിലൂടെ എന്നത് പ്രത്യേക സന്തോഷം. മറ്റെല്ലാ സന്തോഷങ്ങള്‍ക്കു പിന്നിലുമെന്ന പോലെ ഇതിനു പിന്നിലും പ്രേരണയുടെ രൂപത്തില്‍ പ്രിയതമയുണ്ട്  Anju Thankappan നന്ദി ഗോകുലം ഗോപാലന്‍ സര്‍, കൃഷ്ണമൂര്‍ത്തി ചേട്ടന്‍,
ഡി സി ബുക്‌സ്, എല്ലാ ചങ്ക്‌സിനും'.