പെരിയാര്‍ മലിനീകരണം നടത്തുന്ന കമ്പനികള്‍ക്കു വേണ്ടി വാര്‍ത്ത; മംഗളം, കേരള കൗമുദി പത്രങ്ങള്‍ക്ക് മലിനീകരണ നിയന്ത്രണ ബോര്‍ഡ് എന്‍ജിനീയറുടെ തുറന്ന കത്ത്

പെരിയാര് മലിനീകരണത്തിനെതിരേ ശക്തമായ നടപടികള് സ്വീകരിച്ച തന്റെ പേരില് വ്യാജ വാര്ത്തകള് പ്രസിദ്ധീകരിച്ചുവെന്ന് ആരോപിച്ച് മംഗളം, കേരള കൗമുദി ദിനപ്പത്രങ്ങള്ക്കും കലാകൗമുദി ആഴ്ചപ്പതിപ്പിനും മലിനീകരണ നിയന്ത്രണ ബോര്ഡ് എന്ജിനീയറുടെ തുറന്ന കത്ത്. ഏലൂര് എന്വയണ്മെന്റല് സര്വൈലന്സ് സെന്ററില് എന്വയണ്മെന്റല് എന്ജിനീയറായ തൃദീപ് കുമാര് ആണ് കത്ത് എഴുതിയത്. താങ്കളുടെ പത്രത്തിലെ താറടി വാര്ത്തകള് കണ്ടപ്പോള് നമ്മുടെ നാടിന് സ്വാതന്ത്ര്യം കിട്ടിയിട്ടില്ല എന്നു തോന്നിപ്പോകുന്നുവെന്ന് തൃദീപ് കുമാര് പറയുന്നു.
 | 

പെരിയാര്‍ മലിനീകരണം നടത്തുന്ന കമ്പനികള്‍ക്കു വേണ്ടി വാര്‍ത്ത; മംഗളം, കേരള കൗമുദി പത്രങ്ങള്‍ക്ക് മലിനീകരണ നിയന്ത്രണ ബോര്‍ഡ് എന്‍ജിനീയറുടെ തുറന്ന കത്ത്

കൊച്ചി: പെരിയാര്‍ മലിനീകരണത്തിനെതിരേ ശക്തമായ നടപടികള്‍ സ്വീകരിച്ച തന്റെ പേരില്‍ വ്യാജ വാര്‍ത്തകള്‍ പ്രസിദ്ധീകരിച്ചുവെന്ന് ആരോപിച്ച് മംഗളം, കേരള കൗമുദി ദിനപ്പത്രങ്ങള്‍ക്കും കലാകൗമുദി ആഴ്ചപ്പതിപ്പിനും മലിനീകരണ നിയന്ത്രണ ബോര്‍ഡ് എന്‍ജിനീയറുടെ തുറന്ന കത്ത്. ഏലൂര്‍ എന്‍വയണ്‍മെന്റല്‍ സര്‍വൈലന്‍സ് സെന്ററില്‍ എന്‍വയണ്‍മെന്റല്‍ എന്‍ജിനീയറായ തൃദീപ് കുമാര്‍ ആണ് കത്ത് എഴുതിയത്. താങ്കളുടെ പത്രത്തിലെ താറടി വാര്‍ത്തകള്‍ കണ്ടപ്പോള്‍ നമ്മുടെ നാടിന് സ്വാതന്ത്ര്യം കിട്ടിയിട്ടില്ല എന്നു തോന്നിപ്പോകുന്നുവെന്ന് തൃദീപ് കുമാര്‍ പറയുന്നു.

തനിക്കെതിരെ വ്യാജ വാര്‍ത്തകള്‍ പ്രസിദ്ധീകരിച്ചെന്ന് ആരോപിച്ച് മുമ്പും തൃദീപ് പത്രങ്ങള്‍ക്ക് കത്തെഴുതിയിട്ടുണ്ട്. കരിമണല്‍ കര്‍ത്തായുടെ ഉടമസ്ഥതയിലുള്ള സിഎംആര്‍എല്‍ നടത്തുന്ന പെരിയാര്‍ മലിനീകരണത്തില്‍ ശക്തമായ നടപടികള്‍ സ്വീകരിച്ചതിനു പിന്നാലെ പ്രത്യക്ഷപ്പെട്ട വാര്‍ത്തകളിലായിരുന്നു പ്രതികരണം. കമ്പനി പെരിയാറില്‍ മലിനീകരണം നടത്തിയെന്ന കപട പരിസ്ഥിതിവാദികളുടെ ആരോപണം നിലനില്‍ക്കില്ലെന്നായിരുന്നു വാര്‍ത്ത.

പൊതുജനത്തെ യജമാനന്‍ എന്നു കരുതുന്നതുകൊണ്ടാണ് പല വന്‍കിട കമ്പനികളും സ്ഥിരമായി നടത്തിവരുന്ന മലിനീകരണത്തിനെതിരെ ഉത്തവാദിത്തത്തോടുകൂടി നടപടി സ്വീകരിക്കേണ്ടി വന്നത്. പണവും സ്വാധീനവുമുണ്ടെങ്കില്‍ ഏതു ഭരണക്രമത്തെയും അധികാരികളെയും ആശ്രിതരാക്കാമെന്നും ഓച്ഛാനിച്ചു നില്‍ക്കാത്തവരെ താറടിക്കാന്‍ ഏതു മാധ്യമത്തെയും ലഭിക്കുമെന്നും തനിക്കു മനസിലായെന്നും തൃദീപ് കുറിക്കുന്നു.

പെരിയാര്‍ മലിനീകരണം നടത്തുന്ന കമ്പനികള്‍ക്കു വേണ്ടി വാര്‍ത്ത; മംഗളം, കേരള കൗമുദി പത്രങ്ങള്‍ക്ക് മലിനീകരണ നിയന്ത്രണ ബോര്‍ഡ് എന്‍ജിനീയറുടെ തുറന്ന കത്ത്

നിങ്ങള്‍ കൂലിക്കെഴുതി നിങ്ങളുടെ യജമാനന്‍മാര്‍ നാടുനീളെ വിതരണം നടത്തുന്ന പ്രസിദ്ധീകരണങ്ങളുടെ ലക്ഷ്യം താനറിയാത്ത തന്റെ ജീവചരിത്രം എഴുതലാണോ എന്നും സമസ്തരും വഴങ്ങിയിട്ടും യജമാനനു വഴങ്ങാത്തവനെ കപട പരിസ്ഥിതിവാദികളോടൊപ്പം ചേര്‍ക്കാനാണോ എന്നും തൃദീപ് ചോദിക്കുന്നു. തന്നെ ദക്ഷിണേന്ത്യന്‍, ഉത്തരേന്ത്യന്‍, വിദേശ ലോബികളുടെ ആളാക്കാനോ ഭീകരപ്രവര്‍ത്തനായി ചിത്രീകരിക്കാനോ സകല ദുര്‍ഗുണ സമ്പന്നനാക്കി മാറ്റാനാണോ പത്രങ്ങള്‍ ശ്രമിക്കുന്നതെന്നും കത്തില്‍ തൃദീപ് ചോദിക്കുന്നു.

സ്വാധീനത്തിനു വഴങ്ങി ഓച്ഛാനിച്ചു നില്‍ക്കാന്‍ നമ്മുടെ ഭരണഘടനയും തന്റെ മനസാക്ഷിയും അനുവദിക്കുന്നില്ല. നിങ്ങളുടെ യജമാനന്റെ സ്വാധീനത്തില്‍ നിങ്ങളെഴുതുന്ന ദുഷിപ്പില്‍ തന്റെ മാനം നഷ്ടപ്പെട്ടിട്ടില്ലെന്നും കാലവും സത്യവും നിങ്ങള്‍ക്കു മാപ്പു തരില്ലെന്നും തൃദീപ് പറയുന്നു.

സിഎംആര്‍എല്‍ കമ്പനി പുഴ മലിനീകരണം നടത്തുന്നതായും പെരിയാര്‍ നിറം മാറിയൊഴുകുന്നതിനു കാരണമായ അയണ്‍ ഹൈഡ്രോക്സൈഡ് അടങ്ങിയ സെമോക്സ് എന്ന മാലിന്യത്തിന്റെ ഉറവിടം ഇവിടെനിന്നു തന്നെയാണെന്നും റിപ്പോര്‍ട്ട് നല്‍കിയ തൃദീപിന്റെ പേരിലാണ് വ്യാജവാര്‍ത്ത വന്നത്. മലിനീകരണത്തിന്റെ വാര്‍ത്ത ചിത്രീകരിക്കാനെത്തിയ മാധ്യമപ്രവര്‍ത്തകരെ ഗുണ്ടകള്‍ മര്‍ദ്ദിച്ചതും വിവാദമായിരുന്നു.

Also Read

പെരിയാര്‍ മലിനീകരണം; കരിമണല്‍ കര്‍ത്തായ്ക്കു വേണ്ടി വ്യാജവാര്‍ത്ത ചമച്ച് മംഗളവും കൗമുദിയും; മലിനീകരണമില്ലെന്ന് എഞ്ചിനീയര്‍ പറഞ്ഞതായി വാര്‍ത്ത; വാര്‍ത്ത നിഷേധിച്ച് എഞ്ചിനീയര്‍

പെരിയാറില്‍ രാസമാലിന്യം കലര്‍ത്തുന്ന മാലിന്യ പൈപ്പുകളുടെ ദൃശ്യങ്ങള്‍ പകര്‍ത്തി പരിസ്ഥിതി പ്രവര്‍ത്തകര്‍