'തല' വന്നു തലവര മാറി; ചെന്നൈക്ക് ഹൈദരാബാദിനെതിര ജയം. ലക്‌നൗ ഡിസിയെ തോൽപ്പിച്ചു

 | 
Csk

നായകനായി 'തല' ധോണി വന്നു, ചെന്നൈ സൂപ്പർ കിങ്‌സ് വീണ്ടും ജയിച്ചു. ഫോമിൽ ഉള്ള ഹൈദരാബാദ് ടീമിനെതിരെ 13 റൺസിനാണ് ചെന്നൈ വിജയിച്ചത്. 99 റൺസ് നേടിയ ഓപ്പണർ ഋതുരാജ് ഗെയ്‌ക്വാദിന്റെയും പുറത്താകാതെ 85 റൺസ് നേടിയ സഹ ഓപ്പണർ ഡെവോൺ കോൺവേയുടെയും മികവിൽ ചെന്നൈ ഉയർത്തിയ 203 എന്ന വിജയലക്ഷ്യം പിന്തുടർന്ന ഹൈദരാബാദിന് 6 വിക്കറ്റിന്189 റൺസ് നേടാനെ കഴിഞ്ഞുള്ളൂ. 

ചെന്നൈ ഓപ്പണർമാർ പതിയെ ആണ് തുടങ്ങിയത്. റോബിൻ ഊത്തപ്പയെ മധ്യനിരയിലേക്ക് മാറ്റി കോൺവെയെ കൊണ്ടുവന്നു. ശിവം ദുബൈ, ബ്രാവോ എന്നിവരെ മാറ്റി. ആദ്യ 6 ഓവറിൽ 40 റൺസ് ആണ് ഇരുവരും നേടിയത്. കോൺവെ ഋതുരാജിന് പിന്തുണ നൽകി മെല്ലെയാണ് കളിച്ചത്. എന്നാൽ 10 ഓവറിന് ശേഷം അവർ ഗിയർ മാറ്റി. 57 പന്തിൽ 6 സിക്‌സും 6 ഫോറും ഉൾപ്പടെയാണ് ഋതുരാജ് 99 നേടിയത്. 55 പന്തിൽ 8 ഫോറും 4 സിക്‌സും പറത്തിയാണ് കോൺവെ 85 നേടിയത്. 8 റൺസ് നേടിയ ധോണിയിയെയും വീഴ്ത്തി നടരാജൻ 2 വിക്കറ്റ് നേടി.

മറുപടി ബാറ്റിംഗ് തുടങ്ങിയ ഹൈദരാബാദ് നന്നായി തുടങ്ങി. ഓപ്പണർ അഭിഷേക് ശർമ്മ 39ഉം വില്യംസൺ 47ഉം നേടി. 33 പന്തിൽ 64 റൺസ് നേടിയ നിക്കോളാസ് പൂരൻ കത്തിക്കയറി എങ്കിലും ടീമിന് 13 റൺസ് അകലെ അവസാനിപ്പിക്കേണ്ടി വന്നു. 6 വിക്കറ്റിന് 189 എന്ന നിലയിൽ അവർ ഒതുങ്ങി. ചെന്നൈക്ക് വേണ്ടി മുകേഷ് ചൗധിരി 4 വിക്കറ്റ് നേടി.

ആദ്യ കളിയിൽ നായകൻ കെ.എൽ രാഹുൽ നേടിയ 77 റൺസിന്റെയും ദീപക് ഹൂഡയുടെ 55 റൺസിന്റെയും മികവിൽ 20 ഓവറിൽ 3 വിക്കറ്റിന് 195 റൺസ് ആണ് ലക്‌നൗ നേടിയത്. എന്നാൽ ഡൽഹിക്ക് 20 ഓവറിൽ 7 വിക്കറ്റിന് 189 റൺസ് നേടാനെ കഴിഞ്ഞുള്ളൂ. പന്ത് 44ഉം മിച്ചൽ മാർഷ് 37ഉം പവൽ 35ഉം അക്ഷർ പട്ടേൽ പുറത്താവാതെ 42 ഉം നേടിയെങ്കിലും ഡൽഹിക്ക് വിജയം കാണാൻ കഴിഞ്ഞില്ല.4 വിക്കറ്റ് വീഴ്ത്തിയ മൊഹ്‌സിൻ ഖാൻ ആണ് ഡൽഹിയെ ഒതുക്കിയത്.

വിജയത്തോടെ ലക്‌നൗ ഗുജറാത്തിന് പിന്നിൽ രണ്ടാം സ്ഥാനത്ത് ആയി. ആർ.ആർ മൂന്നാം സ്ഥാനത്തും ഹൈദരാബാദ് 4ആം സ്ഥാനത്തും ആണ്. ഡൽഹി