ക്യാമറയോ ചിപ്പോ? കുല്‍ഭൂഷണ്‍ ജാദവിന്റെ ഭാര്യയുടെ ചെരിപ്പില്‍ സംശയകരമായ വസ്തുവുണ്ടെന്ന് പാകിസ്ഥാന്‍

ചാരപ്രവര്ത്തനം ആരോപിച്ച് വധശിക്ഷയ്ക്ക് വിധിച്ച കുല്ഭൂഷണ് ജാദവിനെ കാണാനെത്തിയ ഭാര്യ ചേതനയുടെ ചെരിപ്പില് സംശയകരമായ വസ്തുവുണ്ടെന്ന് പാകിസ്ഥാന്. ചെരിപ്പില് കണ്ടെത്തിയ ലോഹവസ്തു റെക്കോര്ഡിംഗ് ചിപ്പോ ക്യാമറയോ ആകാമെന്നാണ് പാകിസ്ഥാന്റെ ആരോപണം. ഇതേത്തുടര്ന്ന് ചെരിപ്പ് ഫോറന്സിക് പരിശോധനയ്ക്ക് അയച്ചിരിക്കുകയാണെന്ന് പാകിസ്ഥാന് മാധ്യമങ്ങള് റിപ്പോര്ട്ട് ചെയ്യുന്നു.
 | 

ക്യാമറയോ ചിപ്പോ? കുല്‍ഭൂഷണ്‍ ജാദവിന്റെ ഭാര്യയുടെ ചെരിപ്പില്‍ സംശയകരമായ വസ്തുവുണ്ടെന്ന് പാകിസ്ഥാന്‍

ന്യൂഡല്‍ഹി: ചാരപ്രവര്‍ത്തനം ആരോപിച്ച് വധശിക്ഷയ്ക്ക് വിധിച്ച കുല്‍ഭൂഷണ്‍ ജാദവിനെ കാണാനെത്തിയ ഭാര്യ ചേതനയുടെ ചെരിപ്പില്‍ സംശയകരമായ വസ്തുവുണ്ടെന്ന് പാകിസ്ഥാന്‍. ചെരിപ്പില്‍ കണ്ടെത്തിയ ലോഹവസ്തു റെക്കോര്‍ഡിംഗ് ചിപ്പോ ക്യാമറയോ ആകാമെന്നാണ് പാകിസ്ഥാന്റെ ആരോപണം. ഇതേത്തുടര്‍ന്ന് ചെരിപ്പ് ഫോറന്‍സിക് പരിശോധനയ്ക്ക് അയച്ചിരിക്കുകയാണെന്ന് പാകിസ്ഥാന്‍ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.

പാകിസ്ഥാന്‍ വിദേശകാര്യ മന്ത്രാലയം വക്താവ് മൊഹമ്മദ് ഫൈസല്‍ ആണ് ഇക്കാര്യം അറിയിച്ചതെന്ന് പാകിസ്ഥാന്‍ ടുഡേ റിപ്പോര്‍ട്ട് ചെയ്യുന്നു. ചെരിപ്പുകള്‍ പരിശോധനയ്ക്ക് അയച്ച പാകിസ്ഥാന്‍ ഉദ്യോഗസ്ഥര്‍ ചേതനയ്ക്ക് പകരം ചെരിപ്പുകള്‍ നല്‍കിയെന്നും സന്ദര്‍ശനത്തിനു മുമ്പായി ഊരി വാങ്ങിയ ആഭരണങ്ങളും മംഗല്യസൂത്രവും തിരികെ നല്‍കിയെന്നുമാണ് ഡോണ്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്.

ചെരിപ്പില്‍ സംശയകരമായ വസ്തു കണ്ടെത്തിയതിനെത്തുടര്‍ന്നാണ് അവ പിടിച്ചുവെച്ചതെന്ന് പാക് വിദേശകാര്യ മന്ത്രാലയം പ്രസ്താവനയില്‍ പറഞ്ഞിരുന്നു. കുല്‍ഭൂഷണ്‍ ജാദവിന്റെ അമ്മയെയും ഭാര്യയെയും പാകിസ്ഥാന്‍ അപമാനിച്ചുവെന്ന ഇന്ത്യന്‍ ആരോപണത്തിന് മറുപടിയായാണ് പാകിസ്ഥാന്റെ വിശദീകരണം.

News Hub