ഹൈദരാബാദ് പവർ! 15 ഓവറിൽ 200 കടന്നു, ലക്ഷ്യം 300; വെടിക്കെട്ടുമായി ഹെഡും ഇഷാനും

ഐപിഎല്ലില്‍ ഇന്നത്തെ ആദ്യ മത്സരത്തിൽ രാജസ്ഥാന്‍ റോയല്‍സിനെതിരെ സണ്‍റൈസേഴ്സ് ഹൈദരാബാദ് കൂറ്റൻ സ്‌കോറിലേക്ക്. നിലവിൽ 16 ഓവറിൽ 219/ 3 എന്ന നിലയിലാണ് ഹൈദരാബാദ്. 37 പന്തിൽ 80 റൺസുമായി ഇഷാൻ കിഷനും, ഒരു റൺസുമായി ഹെൻറിച്ച് ക്ലാസനുമാണ് ക്രീസിൽ. അഭിഷേക് ശർമ, ട്രാവിസ് ഹെഡ്, നിതീഷ് കുമാർ റെഡ്ഢി എന്നിവരുടെ വിക്കറ്റുകളാണ് നഷ്ടമായത്. മഹേഷ് തീക്ഷണ രണ്ടും, തുഷാർ ദേശ്‌പാണ്ഡെ ഒരു വിക്കറ്റും രാജസ്ഥനായി നേടി.
ആദ്യ മൂന്ന് കളികളില്‍ സഞ്ജു ഇംപാക്ട് പ്ലേയറായിട്ടാവും കളിക്കുകയെന്ന് ടോസ് നേടിയശേഷം റിയാന്‍ പരാഗ് പറഞ്ഞു. സഞ്ജുവിന് പകരം ധ്രുവ് ജുറെല്‍ ആണ് രാജസ്ഥാന്‍റെ വിക്കറ്റ് കീപ്പറാകുന്നത്. ഇംഗ്ലണ്ടിനെതിരായ ടി20 പരമ്പരയില്‍ കൈവിരലിന് പരിക്കറ്റ സഞ്ജു പരിക്ക് പൂര്‍ണമായും ഭേദമാകാത്തതിനാലാണ് ക്യാപ്റ്റന്‍സിയില്‍ നിന്ന് വിട്ടു നില്‍ക്കുന്നത്.
രാജസ്ഥാൻ റോയൽസ് പ്ലേയിംഗ് ഇലവൻ: യശസ്വി ജയ്‌സ്വാൾ, ശുഭം ദുബെ, നിതീഷ് റാണ, റിയാൻ പരാഗ് (ക്യാപ്റ്റൻ), ധ്രുവ് ജൂറൽ, ഷിമ്രോൺ ഹെറ്റ്‌മെയർ, ജോഫ്ര ആർച്ചർ, മഹീഷ തീക്ഷണ, തുഷാർ ദേശ്പാണ്ഡെ, സന്ദീപ് ശർമ, ഫസൽഹഖ് ഫാറൂഖി
സൺറൈസേഴ്സ് ഹൈദരാബാദ് പ്ലേയിംഗ് ഇലവൻ: ട്രാവിസ് ഹെഡ്, അഭിഷേക് ശർമ, ഇഷാൻ കിഷൻ, നിതീഷ് കുമാർ റെഡ്ഡി, ഹെൻറിച്ച് ക്ലാസെൻ, അനികേത് വർമ, അഭിനവ് മനോഹർ, പാറ്റ് കമ്മിൻസ് (ക്യാപ്റ്റൻ), സിമർജീത് സിംഗ്, ഹർഷൽ പട്ടേൽ, മുഹമ്മദ് ഷമി.