ഗോള്‍ഡന്‍ വിസ കിറ്റ് വിതരണം പോലെ; ഒരു ബ്രോണ്‍സ് വിസയെങ്കിലും തരണമെന്ന് സന്തോഷ് പണ്ഡിറ്റ്
Sep 18, 2021, 13:18 IST
| 
മലയാള സിനിമാ താരങ്ങള്‍ക്ക് യുഎഇ ഗോള്‍ഡന്‍ വിസ നല്‍കിയത് കിറ്റ് വിതരണം പോലെയാണെന്ന് സന്തോഷ് പണ്ഡിറ്റ്
മലയാള സിനിമാ താരങ്ങള്‍ക്ക് യുഎഇ ഗോള്‍ഡന്‍ വിസ നല്‍കിയത് കിറ്റ് വിതരണം പോലെയാണെന്ന് സന്തോഷ് പണ്ഡിറ്റ്. മോഹന്‍ലാലിനും മമ്മൂട്ടിക്കും ആദ്യം നല്‍കിയ ഗോള്‍ഡന്‍ വിസ പിന്നീട് മറ്റു താരങ്ങള്‍ക്കും നല്‍കി തുടങ്ങിയതോടെയാണ് പരിഹാസവുമായി പണ്ഡിറ്റ് രംഗത്തെത്തിയത്. ചെറിയ നടനായ എനിക്ക് ഒരു ബ്രോണ്‍സ് വിസയെങ്കിലും തരണമെന്ന് അപേക്ഷിക്കുന്നുവെന്നും പ്രവാസികളായി ഒരു ആയുസ്സ് മുഴുവന്‍ പണിയെടുക്കുന്ന പാവങ്ങള്‍ക്ക് ആര്‍ക്കെങ്കിലും ഇന്നേവരെ ഗോള്‍ഡന്‍ വിസ കിട്ടിയതായി അറിവുണ്ടോയെന്നും ഫെയിസ്ബുക്ക് പോസ്റ്റില്‍ സന്തോഷ് പണ്ഡിറ്റ് ചോദിക്കുന്നു.
പോസ്റ്റ് വായിക്കാം
മക്കളേ..
മലയാള സിനിമയിലെ നിരവധി വലിയ താരങ്ങൾക്കു UAE "Golden Visa" കൊടുത്തു എന്ന് കേട്ടു. അതിനാൽ ഒരു ചെറിയ നടനായ എനിക്ക് ഒരു " Bronze Visa" എങ്കിലും തരണമെന്ന് വിനീതമായി അപേക്ഷിക്കുന്നു . (സ്വർണമില്ലെങ്കിലും വെങ്കലം വെച്ച് ഞാൻ അഡ്ജസ്റ്റ് ചെയ്യും . അങ്ങനെ Golden Visa തന്നാലേ സ്വീകരിക്കൂ എന്ന ജാഡയൊന്നും ഇല്ല . പാവമാണ് ട്ടോ )
പണവും പ്രശസ്തിയും ഉള്ളവർക്ക് എല്ലാ അംഗീകാരവും കിട്ടുന്നു. പ്രവാസികൾ ആയി ഒരു ആയുസ്സ് മുഴുവൻ പണിയെടുക്കുന്ന പാവങ്ങൾക്ക് ഇന്നേവരെ Golden Visa കിട്ടിയതായി ആർക്കെങ്കിലും അറിവുണ്ടോ ?
(വാൽകഷ്ണം ... Golden Visa ആദ്യം രണ്ടു പ്രമുഖ താരങ്ങൾക്കു കൊടുത്തപ്പോൾ അതൊരു സംഭവം ആണെന്ന് എനിക്ക് തോന്നി . എന്നാൽ ഇപ്പോൾ നിരവധി താരങ്ങൾക്കു കൊടുക്കുന്നു . ഇതൊരു മാതിരി കേരളത്തിൽ "kit" വിതരണം ചെയ്യുന്നത് പോലെ ആയി . ഏതായാലും നല്ല കാര്യം ആണേ ..)
എല്ലാവർക്കും നന്ദി
By Santhosh Pandit (മറയില്ലാത്ത വാക്കുകൾ , മായമില്ലാത്ത പ്രവർത്തികൾ , ആയിരം സാംസ്കാരിക നായകന്മാർക്ക് അര പണ്ഡിറ്റ് .. പണ്ഡിറ്റിനെ പോലെ ആരും ഇല്ല )