10,000 രൂപ വിലക്കുറവില്‍ ഐഫോണുകള്‍ ലഭിക്കും; നിങ്ങള്‍ ചെയ്യേണ്ടത് ഇത്രമാത്രം

പഴയ ഐഫോണ് 8, 64 ജിബി എക്സ്ചേഞ്ച് ചെയ്യുന്നവര്ക്ക് പന്ത്രണ്ടായിരം രൂപ വരെ കിഴിവ് ലഭിക്കുമെന്നാണ് ആമസോണ് പറയുന്നത്.
 | 
10,000 രൂപ വിലക്കുറവില്‍ ഐഫോണുകള്‍ ലഭിക്കും; നിങ്ങള്‍ ചെയ്യേണ്ടത് ഇത്രമാത്രം

കൊച്ചി: മൊബൈല്‍ ഫോണ്‍ വിപണിയിലെ ഒന്നാമന്‍ എന്നാണ് ഐഫോണുകള്‍ അറിയപ്പെടുന്നത്. ഏറ്റവും പുതിയ ഫീച്ചറുകളും ‘അപ് ടു ഡേറ്റായ’ ക്യാമറയുമെല്ലാം ഐഫോണുകളുടെ പ്രത്യേകതയാണ്. ഐഫോണ്‍ പ്രേമികള്‍ക്ക് വമ്പിച്ച ഓഫര്‍ ഒരുക്കിയിരിക്കുകയാണ് ആമസോണ്‍. പതിനായിരം രൂപ വിലക്കുറവില്‍ ആമസോണിന്റെ ഗ്രേറ്റ് ഇന്ത്യന്‍ ഫെസ്റ്റിവല്‍ ഐഫോണ്‍ സ്വന്തമാക്കാം. 49,900 രൂപയ്ക്ക് ഇന്ത്യയില്‍ ഇറങ്ങിയ ആപ്പിള്‍ ഐഫോണ്‍ XR 64 ജിബി സ്റ്റോറേജ് മോഡല്‍ ഫെസ്റ്റിവല്‍ ഓവര്‍ വില വെറും 39,900 രൂപ മാത്രമാണ്.

ഇത്രയും വിലക്കുറവില്‍ ഐഫോണ്‍ ലഭ്യമാകുന്നത് ഇതാദ്യമാണ്. ഐഫോണ്‍ XRന്റെ 128 ജിബി മോഡലിന്റെ തുടക്കവില 54,900 രൂപയാണ്. ഓഫര്‍ പ്രകാരം 44,999 രൂപയ്ക്ക് ലഭിക്കും. ഇതേ ഫോണിന്റെ 256 ജിബി പതിപ്പിന് തുടക്കവില 74,900 രൂപയാണ് എന്നാല്‍ ഇപ്പോള്‍ ലഭിക്കുന്ന ഓഫര്‍ വില 57,999 രൂപയാണ്. ഓഫര്‍ പ്രഖ്യാപിച്ചതോടെ നിരവധി പേരാണ് ആമസോണ്‍ വഴി ഐഫോണുകള്‍ സ്വന്തമാക്കുന്നത്. ഇന്ത്യന്‍ വിപണി കീഴടക്കുന്ന മോഡലാവും ഐഫോണ്‍ XR എന്നാണ് ആപ്പിളിന്റെ അവകാശവാദം.

ഓഫര്‍ പ്രകാരം എക്‌സ്‌ചേഞ്ച് നിരക്കുകളും ആമസോണ്‍ പുതുക്കിയിട്ടുണ്ട്. പഴയ ഐഫോണ്‍ 8, 64 ജിബി എക്‌സ്‌ചേഞ്ച് ചെയ്യുന്നവര്‍ക്ക് പന്ത്രണ്ടായിരം രൂപ വരെ കിഴിവ് ലഭിക്കുമെന്നാണ് ആമസോണ്‍ പറയുന്നത്. അതായത് 49,900 രൂപയുടെ XR 24,000 വിലക്കുറവില്‍ ലഭിക്കും. പുതിയ ഓഫര്‍ നിരക്കുകള്‍ പരിമിത കാലത്തേക്ക് മാത്രമാവും. അതേസമയം ഈ ഓഫര്‍ പ്രൈം മെമ്പര്‍ഷിപ്പ് ഉള്ളവര്‍ക്ക് മാത്രമെ ലഭ്യമാവൂവെന്നും ആമസോണ്‍ വ്യക്തമാക്കുന്നു.