പുതിയ ബൊലേറോ നിയോ പുറത്തിറക്കി മഹീന്ദ്ര, പ്രാരംഭ വില 8.48 ലക്ഷം

ഇന്ത്യയിലെ പ്രമുഖ ഓട്ടോമൊബൈല് കമ്പനിയായാ മഹീന്ദ്ര ആന്ഡ് മഹീന്ദ്ര പുതിയ ‘ബൊലേറോ നിയോ’ പുറത്തിറക്കി. ഇന്ത്യയിലുടനീളമുള്ള മഹീന്ദ്ര ഡീലര്‍മാരിലൂടെ ഇപ്പോള്‍ ലഭ്യമായ ബൊലേറോ നിയോയുടെ എന്‍4 വേരിയന്റിന്റെ പ്രാരംഭ എക്‌സ്-ഷോറൂം വില 8.48 ലക്ഷം രൂപയാണ്. പുതിയ ബൊലേറോ നിയോ ആധുനികവും ട്രെന്‍ഡിയുമായ എസ്‌യുവി തിരയുന്ന ഉപഭോക്താക്കളുടെ ആവശ്യങ്ങള്‍ നിറവേറ്റും. നിലവിലെ ബൊലേറോയുടെ വില്‍പ്പന ഇതോടൊപ്പം വിപണിയില്‍ തുടരും.
ശക്തവും എവിടെയും പോകാന്‍ ശേഷിയുമുള്ള എസ്‌യുവി അന്വേഷിക്കുന്ന പുതു തലമുറ ഉപഭോക്താക്കളെ തൃപ്തിപ്പെടുത്തുന്നതാണ് ബൊലേറോ നിയോയെന്നും രൂപകല്‍പ്പന, പ്രകടനം, എന്‍ജിനീയറിങ് മികവ് എന്നിവ പുതിയ ബൊലേറോ നിയോയെ ഭയമില്ലാത്ത യുവ ഇന്ത്യയ്ക്ക് ആധുനികവും ഒഴിവാക്കാനാകാത്തത്തുമായ എസ്‌യുവിയാക്കിയാക്കുന്നുവെന്നും
ആധുനിക രൂപകല്‍പ്പനയും കരുത്തുറ്റ സാങ്കേതിക വിദ്യയും ആഡംബര സവിശേഷതകളുമായി ബൊലേറോ നിയോ മാറ്റങ്ങള്‍ ആഗ്രഹിക്കുന്ന ഉപഭോക്താക്കള്‍ക്കായി നിര്‍മിച്ചിട്ടുള്ളതാണ്. ഇറ്റാലിയന്‍ ഓട്ടോമോട്ടീവ് ഡിസൈനര്‍ പിനിന്‍ഫറീനയുടെ സ്റ്റൈലായ പുതിയ രൂപകല്‍പ്പനയും പ്രീമിയം അകത്തളവും സുഖപ്രദമായ കാബിനും ഡ്യുവല്‍ എയര്‍ബാഗ്, ആന്റി-ലോക്ക് ബ്രേക്കിങ് സംവിധാനം (എബിഎസ്),ഇലക്‌ട്രോണിക്ക് ബ്രേക്ക് ഡിസ്ട്രിബ്യൂഷന്‍ (ഇബിഡി), കോര്‍ണറിങ് ബ്രേക്ക് കണ്‍ട്രോള്‍ (സിബിസി), ഐഎസ്ഒഫിക്‌സ് ചൈല്‍ഡ് സീറ്റ് തുടങ്ങിയ സ്റ്റാന്‍ഡേര്‍ഡ് സുരക്ഷാ സാങ്കേതിക വിദ്യകളും ഇതില്‍ ഉള്‍പ്പെടുന്നു. സ്‌കോര്‍പിയോ, ഥാര്‍ എന്നിവയോടൊപ്പം മൂന്നാം തലമുറ ചേസിസിലാണ് നിര്‍മിച്ചിരിക്കുന്നത്. കരുത്ത് തെളിയിച്ചിട്ടുള്ള മഹീന്ദ്ര എംഹോക്ക് എന്‍ജിനാണ് ശക്തി പകരുന്നത്.