‘ഇനി വേനലിനെ പേടിക്കേണ്ട’ വസ്ത്രത്തോടൊപ്പം ധരിക്കാവുന്ന എ.സിയുമായി സോണി

കൊച്ചി: വേനലിലെ കടുത്ത ചൂടിനെ പേടിച്ച് പുറത്തിറങ്ങാത്തവര്‍ക്ക് ആശ്വാസം നല്കുന്ന വാര്‍ത്തയുമായി ‘സോണി’ രംഗത്ത്. വസ്ത്രത്തിനോടൊപ്പം ധരിക്കാവുന്ന പുതിയ എയര്‍കണ്ടീഷനാണ് സോണിയുടെ ഏറ്റവും പുതിയ കണ്ടെത്തല്‍. റിയോണ്‍ പോക്കറ്റ് എന്ന് പേരിട്ടിരിക്കുന്ന ഈ ഉപകരണം ചൂടിനെ അതിജീവിക്കാന്‍ സഹായിക്കും. മാത്രമല്ല ചൂട് കൂടുമ്പോള്‍ അതിന് അനുസൃതമായി ശരീരത്തെ തണുപ്പിക്കാനും ഉപകരണത്തിന് കഴിയും
ഈ ചെറിയ ഉപകരണത്തിലുളള പെല്‍റ്റിയര്‍ എലമെന്റിന് ചൂടിനെയും തണുപ്പിനെയും നിയന്ത്രിക്കാനാകുമെന്ന് കമ്പനി അവകാശപ്പെടുന്നു. റിയോണ്‍ പോക്കറ്റ് പ്രത്യേകമായി നിര്‍മിച്ച അടിവസ്ത്രത്തില്‍ ഘടിപ്പിക്കാം. മൊബൈല്‍ ഫോണ്‍ ഉപയോഗിച്ച് ഇതിന്റെ താപനില നിയന്ത്രിക്കാനാകും. രണ്ട് മണിക്കൂര്‍ ചാര്‍ജ് ചെയ്താല്‍ ഒന്നര മണിക്കൂര്‍ വരെ എസി ഉപയോഗിക്കാനാകും.
ആദ്യഘട്ടത്തില്‍ പുരുഷന്മാര്ക്ക് മാത്രം അനുയോജ്യമായ രീതിയിലാണ് ‘റിയോണ്‍’ പുറത്തിറക്കിയിരിക്കുന്നത്. ഏകദേശം 9000 രൂപയാണ് ഉപകരണത്തിന്റെ വില. നിലവില്‍ ഈ ഉപകരണം ജപ്പാനില്‍ മാത്രമേ ലഭ്യമാവുകയുള്ളു. പുതിയ കണ്ടുപിടിത്തം ജപ്പാനില്‍ സോഷ്യല്‍ മീഡിയ സെന്‍സേഷനായി മാറിയിരിക്കുകയാണ്.