കേരളീയം; മൂന്നാം ദിവസം ലൈവ് പാചകവുമായി പഴയിടം മോഹനൻ നമ്പൂതിരി

 | 
Pazhayidam

കേരളീയം 2023ന്റെ മൂന്നാം ദിവസം ലൈവ് പാചകവുമായി പഴയിടം മോഹനൻ നമ്പൂതിരി. സൂര്യകാന്തിയിൽ പാലടയാണ് പഴയിടം ഒരുക്കിയത്. മകൻ യദുവും പിതാവിനൊപ്പം പങ്കെടുത്തു. കേരളീയത്തിന്റെ ഭാഗമായി പത്ത് തദ്ദേശീയ വിഭവങ്ങൾ ബ്രാൻഡ് ചെയ്യുന്നത് അഭിമാനകരമാണെന്ന് പഴയിടം പറഞ്ഞു. 

ഫുഡ് കമ്മിറ്റി ചെയർമാൻ എ എ റഹിം, സംഘാടക സമിതി ജനറൽ കൺവീനർ എസ് ഹരികിഷോർ, ഇൻഫർമേഷൻ ആൻഡ് പബ്ലിക് റിലേഷൻസ് വകുപ്പ് ഡയറക്ടർ ടി വി സുഭാഷ് എന്നിവരും പങ്കെടുത്തു.