രാഹുല്‍ ഗാന്ധി കോണ്‍ഗ്രസ് അധ്യക്ഷസ്ഥാനത്തേക്ക്; സ്ഥാനാരോഹണം ഡിസംബര്‍ നാലിന്
ന്യൂഡല്‍ഹി: രാഹുല്‍ ഗാന്ധി കോണ്ഗ്രസ് അധ്യക്ഷസ്ഥാനത്തേക്കെത്തുന്നു. ഡിസംബര് നാലിന് രാഹുല് ഗാന്ധി അധ്യക്ഷസ്ഥാനത്ത് എത്തുമെന്നാണ് വിവരം. എഐസിസി അധ്യക്ഷനെ തെരഞ്ഞെടുക്കാനുള്ള സമയക്രമം കോണ്ഗ്രസ് പ്രവര്ത്തക സമിതി ഇന്ന് പ്രഖ്യാപിച്ചു. ഡിസംബര് ഒന്നിനാണ് ഇതനുസരിച്ച് വിജ്ഞാപനം പുറപ്പെടുവിക്കുന്നത്. ഡിസംബര് നാലിനാണ് അധ്യക്ഷ പദവിയിലേക്ക് നാമനിര്ദേശപത്രിക സമര്പ്പിക്കാനുള്ള അവസാന തിയതി.
പത്രികയുടെ സൂക്ഷ്മപരിശോധന അഞ്ചാം തിയതി നടക്കും. വോട്ടെടുപ്പ് ആവശ്യമായി വന്നാല്‍ അത് ഡിസംബര്‍ 16ന് നടക്കും. 19നാണ് ഫലപ്രഖ്യാപനം. നിലവിലെ സാഹചര്യത്തില്‍ മറ്റ് സ്ഥാനാര്‍ത്ഥികള്‍ രംഗത്ത് വരില്ലെന്നാണ് കരുതുന്നത്. അതിനാല്‍ ഡിസംബര്‍ നാലിന് തന്നെ രാഹുല്‍ ഗാന്ധിയെ കോണ്‍ഗ്രസ് അധ്യക്ഷനായി പ്രഖ്യാപിച്ചേക്കും. ഡിസംബര്‍ അവസാനമോ ജനുവരിയിലോ ചേരുന്ന പ്ലീനറി സമ്മേളനത്തില്‍ വെച്ചായിരിക്കും രാഹുല്‍ ഔദ്യോഗികമായി സ്ഥാനം ഏറ്റെടുക്കുന്നത്. ഗുജറാത്ത് തെരഞ്ഞെടുപ്പിനു മുമ്പ് രാഹുല്‍ ഗാന്ധിയെ കോണ്‍ഗ്രസ് അധ്യക്ഷനായി തെരഞ്ഞെടുക്കാനാണ് നീക്കം