മോഡിയുടെ യോഗ വീഡിയോ നിര്‍മ്മിക്കാനും പ്രചരിപ്പിക്കാനും ചെലവഴിച്ചത് 35 ലക്ഷം രൂപ! പണം മുടക്കിയത് സ്വകാര്യ വ്യക്തിയെന്ന് റിപ്പോര്‍ട്ട്

നരേന്ദ്ര മോഡിയുടെ യോഗാ വീഡിയോ നിര്മ്മിക്കാനും പ്രചരിപ്പിക്കാനുമായി ചെലവഴിച്ചത് 35 ലക്ഷം രൂപ. പണം മുടക്കിയത് സ്വകാര്യവ്യക്തിയാണെന്നാണ് വിവരം. എന്നാസല് ഇയാളെക്കുറിച്ചുള്ള വിവരങ്ങള് ലഭ്യമായിട്ടില്ല. ഇന്ത്യസ്കൂപ്പ്സ്.കോമാണ് ഈ വാര്ത്ത പുറത്തുവിട്ടത്. ഫിറ്റ്നസ് ചലഞ്ച് വീഡിയോ നിര്മ്മിക്കാനായി ഒരു രൂപപോലും ചെലവഴിച്ചിട്ടില്ലെന്നായിരുന്നു പ്രധാനമന്ത്രിയുടെ ഓഫീസിന്റെ വിശദീകരണം.
 | 

മോഡിയുടെ യോഗ വീഡിയോ നിര്‍മ്മിക്കാനും പ്രചരിപ്പിക്കാനും ചെലവഴിച്ചത് 35 ലക്ഷം രൂപ! പണം മുടക്കിയത് സ്വകാര്യ വ്യക്തിയെന്ന് റിപ്പോര്‍ട്ട്

ന്യൂഡല്‍ഹി: നരേന്ദ്ര മോഡിയുടെ യോഗാ വീഡിയോ നിര്‍മ്മിക്കാനും പ്രചരിപ്പിക്കാനുമായി ചെലവഴിച്ചത് 35 ലക്ഷം രൂപ. പണം മുടക്കിയത് സ്വകാര്യവ്യക്തിയാണെന്നാണ് വിവരം. എന്നാസല്‍ ഇയാളെക്കുറിച്ചുള്ള വിവരങ്ങള്‍ ലഭ്യമായിട്ടില്ല. ഇന്ത്യസ്‌കൂപ്പ്സ്.കോമാണ് ഈ വാര്‍ത്ത പുറത്തുവിട്ടത്. ഫിറ്റ്‌നസ് ചലഞ്ച് വീഡിയോ നിര്‍മ്മിക്കാനായി ഒരു രൂപപോലും ചെലവഴിച്ചിട്ടില്ലെന്നായിരുന്നു പ്രധാനമന്ത്രിയുടെ ഓഫീസിന്റെ വിശദീകരണം.

വീഡിയോ നിര്‍മ്മിച്ചതിന് ശേഷം വന്‍ പ്രചാരണ പരിപാടികള്‍ നടത്തണമെന്ന് നേരത്തെ ആസൂത്രണം ചെയ്തതായി ഇതോടു കൂടി വ്യക്തമായിരിക്കുകയാണ്. വീഡിയോ വലിയ തോതില്‍ പ്രചരിപ്പിക്കാനും മാധ്യമങ്ങളിലും ടി.വി ചാനലുകളിലും പ്രൈം ടൈമില്‍ തന്നെ പ്രക്ഷേപണം ചെയ്യുന്നതിനുമാണ് ഏറ്റവും കൂടുതല്‍ പണം ചെലവഴിച്ചിരിക്കുന്നതെന്നും ഇന്ത്യാസ്‌കൂപ്പ്സ്.കോം വെളിപ്പെടുത്തുന്നു.

പ്രധാനമന്ത്രി അനാവശ്യ പബ്ലിക്ക് റിലേഷന്‍ ജോലികള്‍ക്കായി കോടിക്കണക്കിന് രൂപ ചെലവഴിക്കുന്നന്നുവെന്ന് പ്രതിപക്ഷ പാര്‍ട്ടികള്‍ നേരത്തെ ആരോപിച്ചിരുന്നു. ഇതിനെ സാധൂകരിക്കുന്നതാണ് പുതിയ വിവാദം. ഇക്കാര്യം ചൂണ്ടിക്കാണിച്ച് കോണ്‍ഗ്രസ് എം.പി ശശി തരൂരും രംഗത്ത് വന്നിരുന്നു. എന്നാല്‍ പ്രധാനന്ത്രിയുടെ ഓഫീസ് വാര്‍ത്ത നിരാകരിക്കുകയാണ് ഉണ്ടായത്.

കേന്ദ്രമന്ത്രി രാജ്യവര്‍ദ്ധന്‍ സിംഗ് റാത്തോഡാണ് ഫിറ്റ്‌നസ് ചലഞ്ചിന് തുടക്കം കുറിക്കുന്നത്. തുടര്‍ന്ന് ഇതേറ്റെടുത്ത ഇന്ത്യന്‍ ക്രിക്കറ്റ് ടീം ക്യാപ്റ്റന്‍ വിരാട് കൊഹ്‌ലിയാണ് പ്രധാനമന്ത്രിയെ ചലഞ്ചിനായി ക്ഷണിക്കുന്നത്. പ്രധാനമന്ത്രി കര്‍ണാടക മുഖ്യമന്ത്രി കുമാരസ്വാമിയെയും ചലഞ്ചിനായി ക്ഷണിച്ചിരുന്നു. എന്നാല്‍ മറുപടിയായി അദ്ദേഹത്തെ പരോക്ഷമായി പരിഹസിക്കുകയാണ് കുമാരസ്വാമി ചെയ്തത്.