ഹാൻബാഗിൽ 39 ലക്ഷം രൂപ; ക്രിസ്റ്റിയാനോ റൊണാൾഡോയുടെ അമ്മയെ എയർപോർട്ടിൽ തടഞ്ഞു

റയൽ മാഡ്രിഡ് താരം ക്രിസ്റ്റിയാനോ റൊണാൾഡോയുടെ അമ്മയെ അനുവദനീയമായതിലും അധികം പണം കൈയിൽ കരുതിയതിന് സ്പെയ്നിൽ എയർപോർട്ടിൽ തടഞ്ഞു.
 | 

ഹാൻബാഗിൽ 39 ലക്ഷം രൂപ; ക്രിസ്റ്റിയാനോ റൊണാൾഡോയുടെ അമ്മയെ എയർപോർട്ടിൽ തടഞ്ഞു

മാഡ്രിഡ്: റയൽ മാഡ്രിഡ് താരം ക്രിസ്റ്റിയാനോ റൊണാൾഡോയുടെ അമ്മയെ അനുവദനീയമായതിലും അധികം പണം കൈയിൽ കരുതിയതിന് സ്‌പെയ്‌നിൽ എയർപോർട്ടിൽ തടഞ്ഞു. സ്വരാജ്യമായ പോർച്ചുഗലിലേക്ക് പോകുന്നതിന് സ്‌പെയിനിലെ മാഡ്രിഡ് എയർ പോർട്ടിൽ എത്തിയതായിരുന്നു റൊണാൾഡോയുടെ അമ്മ ഡൊളോറെസ് അവെയ്‌റോ(61). ഇവരുടെ ഹാൻഡ് ബാഗിൽ നിന്നും 39 ലക്ഷത്തിലധികം രൂപയാണ് സിവിൽ ഗാർഡ് പിടിച്ചെടുത്തത്.

വിമാനയാത്രക്കിടെ നിയമപ്രകാരം ആറ് ലക്ഷം രൂപ മാത്രമേ ഒരു യാത്രക്കാരന് കൈവശം സൂക്ഷിക്കാവൂ. കൂടുതൽ പണം കണ്ടെടുത്തതിനെ തുടർന്ന് അധികൃതർ ചോദ്യം ചെയ്‌തെങ്കിലും അതേക്കുറിച്ച് വിശദീകരിക്കാൻ ഡൊളോറെസിനായില്ല. 32 ലക്ഷം രൂപ പിടിച്ചെടുത്ത ശേഷം ബാക്കി തുക അധികൃതർ മടക്കി നൽകി. പണത്തിന്റെ സ്രോതസ് വ്യക്തമാക്കുന്ന രേഖകൾ ഹാജരാക്കിയാൽ ബാക്കി തുക നൽകാമെന്നും അധികൃതർ വ്യക്തമാക്കിയതായാണ് വിവരം.

ഫുഡ്‌ബോൾ കളിക്കാർക്കിടയിൽ റൊണാൾഡോയ്ക്ക് മികച്ച താരമൂല്യമാണുള്ളത്. മറ്റുള്ള താരങ്ങളെ അപേക്ഷിച്ച് ഏറ്റവും അധികം തുക കൈപ്പറ്റുന്ന ആളും റൊണാൾഡോയാണ്. ഫോബ്‌സ് മാഗസിൽ പുറത്തുവിട്ട കണക്കുകൾ അനുസരിച്ച് ഏകദേശം 331 കോടിയാണ് റൊണാൾഡോയുടെ ഇതുവരെയുള്ള സമ്പാദ്യം.