കേരളത്തിന് സഹായവുമായി ഇറ്റാലിയന് ഫുട്ബോള് ക്ലബ് റോമ
റോമ: പ്രളയ ദുരിതമനുഭവിക്കുന്ന കേരളത്തിന് സഹായവുമായി ഇറ്റാലിയന് ഫുട്ബോള് ക്ലബ് റോമ. കേരളത്തില് പ്രളയത്തില് അകപ്പെട്ടവരെപ്പറ്റിയുള്ള ചിന്തകളിലാണ് ഞങ്ങളെന്നും അധികൃതരുമായി ചര്ച്ച ചെയ്ത് ആവശ്യമായ സഹായങ്ങള് ലഭ്യമാക്കുമെന്നും ക്ലബ് ട്വീറ്റ് ചെയ്തു. ഫാന്സ് ദുരിതാശ്വാസനിധിയിലേക്ക് സംഭവാന ചെയ്യണമെന്നും ക്ലബ് അഭ്യര്‍ത്ഥിച്ചിട്ടുണ്ട്.
നേരത്തെ പിന്തുണയുമായി ലാലിഗ ടീം ബാഴ്‌സലോണയും രംഗത്ത് വന്നിരുന്നു. ഇരകളാക്കപ്പെട്ടവരുടെ കുടുംബങ്ങളെ അനുശോചനമറിയിക്കുന്നതായും എല്ലാവര്‍ക്കും പിന്തുണ ഉറപ്പാക്കുമെന്നും ബാഴ്‌സലോണ ഫേസ്ബുക്ക് പോസ്റ്റിലൂടെ പറഞ്ഞു. നേരത്തെ സഹായം അഭ്യര്‍ത്ഥിച്ച് നിരവധി പേരാണ് ക്ലബിന്റെ ഫെയിസ്ബുക്ക് പേജില്‍ കമന്റ് ചെയ്തത്.
ഫുട്‌ബോള്‍ ആരാധകര്‍ അന്താരാഷ്ട്ര തലത്തിലുള്ള താരങ്ങളോട് സഹായ അഭ്യര്‍ത്ഥനയുമായി രംഗത്ത് വന്നിട്ടുണ്ട്. ക്രിസ്റ്റ്യാന്യോ റൊണാള്‍ഡൊ, ലയണല്‍ മെസി, മെസ്യൂത് ഓസില്‍, മുഹമ്മദ് സലാഹ് തുടങ്ങിയ താരങ്ങളുടെ സോഷ്യല്‍ മീഡിയ അക്കൗണ്ടുകളില്‍ സഹായം അഭ്യര്‍ത്ഥിച്ച് മലയാളികളുടെ കമന്റുകളുടെ പ്രവാഹമാണ്.
The thoughts of everyone at #ASRoma are with those affected by the floods that have caused so much devastation in #Kerala. We’re in touch with the authorities to see what support we can offer. Fans can make a donation to the relief fund @ https://t.co/kGey38lBOv#KeralaFloods pic.twitter.com/01U5eaWGRN
— AS Roma English (@ASRomaEN) August 20, 2018