ഐപിഎല്‍ വാതുവയ്പ്; ശ്രീശാന്തിന്റെ വിധി ഇന്ന്
ന്യൂഡല്‍ഹി: ശ്രീശാന്ത് ഉള്പ്പെട്ട ഐ പി എല് വാതുവെപ്പ് കേസില് നാളെ വിധി പറയും. ഡല്ഹി പട്യാല ഹൗസ് കോടതിയാണ് ഐ പി എല് വാതുവെപ്പ് കേസ് പരിഗണിക്കുന്നത്. കേസില് മക്കോക്ക നിയമം ചുമത്തിയത് ചോദ്യം ചെയ്ത് ശ്രീശാന്ത് ഉള്പെടെയുള്ള പ്രതികള് നല്കിയ ഹര്ജിയാണ് കോടതി പരിഗണിച്ചത്. രാജസ്ഥാന്‍ റോയല്‍സ് ടീമംഗങ്ങളായ ശ്രീശാന്ത്, അജിത് ചാന്ദില, അങ്കിത് ചവാന്‍ എന്നിവരെയും കൂടാതെ അധോലോക നേതാക്കളായ ദാവൂദ് ഇബ്രാഹിം, ഛോട്ടാ ഷക്കീല്‍ എന്നിവരടക്കം 42 പേരാണു പ്രതിപ്പട്ടികയിലുള്ളത്.
2013 മേയ് ഒന്‍പതിനു മൊഹാലിയില്‍ കിംഗ്‌സ് ഇലവന്‍ പഞ്ചാബുമായി നടന്ന മല്‍സരത്തില്‍ വാതുവയ്പുകാരുടെ നിര്‍ദേശപ്രകാരം തന്റെ രണ്ടാം ഓവറില്‍ പതിനാലു റണ്‍സിലേറെ വിട്ടുകൊടുക്കാന്‍ ശ്രീശാന്ത് ശ്രമിച്ചുവെന്നാണു ഡല്‍ഹി പൊലീസിന്റെ കണ്ടെത്തല്‍. ശ്രീശാന്ത് അടക്കമുള്ളവര്‍ നടത്തിയ ഫോണ്‍ സംഭാഷണങ്ങളാണ് ഇതിനു പോലീസ് തെളിവായി ഹാജരാക്കിയിട്ടുള്ളത്. കോടതിയെ നിരപരാധിത്വം ബോധ്യപ്പെടുത്താന്‍ കഴിഞ്ഞുവെന്ന ആത്മവിശ്വാസത്തിലാണ് ശ്രീശാന്തും അഭിഭാഷകരും.