ദേശീയ ഗെയിംസ് തത്സമയം അറിയാൻ ആപ്ലിക്കേഷൻ

സംസ്ഥാനം ആതിഥേയത്വം വഹിക്കുന്ന 35-ാമത് ദേശീയ ഗെയിംസ് തത്സമയം കാണാൻ ആഗ്രഹിക്കുന്നവർക്ക് ഒരു സന്തോഷ വാർത്ത. കായിക മേളകൾ നിങ്ങളുടെ വിരൽ തുമ്പിലെത്തിക്കാൻ ഒരുങ്ങുകയാണ് ഗെയിംസിന്റെ സംഘാടകരായ ദേശീയ ഗെയിംസ് സെക്രട്ടേറിയറ്റ്(എൻ.ജി.എസ്).
 | 

ദേശീയ ഗെയിംസ് തത്സമയം അറിയാൻ ആപ്ലിക്കേഷൻ

തിരുവനന്തപുരം: സംസ്ഥാനം ആതിഥേയത്വം വഹിക്കുന്ന 35-ാമത് ദേശീയ ഗെയിംസ് തത്സമയം കാണാൻ ആഗ്രഹിക്കുന്നവർക്ക് ഒരു സന്തോഷ വാർത്ത. കായിക മേളകൾ നിങ്ങളുടെ വിരൽ തുമ്പിലെത്തിക്കാൻ ഒരുങ്ങുകയാണ് ഗെയിംസിന്റെ സംഘാടകരായ ദേശീയ ഗെയിംസ് സെക്രട്ടേറിയറ്റ്(എൻ.ജി.എസ്). ആപ്ലിക്കേഷൻ തയ്യാറാക്കുന്നതിന് പ്രമുഖ കമ്പനികളുടെ ടെൻണ്ടറുകൾ എൻ.ജി.എസ് ക്ഷണിച്ചു.

ദേശീയ ഗെയിംസ് തത്സമയം അറിയാൻ ആപ്ലിക്കേഷൻ

ജനുവരി 30 മുതൽ ഫെബ്രുവരി 14 വരെ നടക്കുന്ന ദേശീയ ഗെയിംസിന്റെ തത്സമയ വിവരങ്ങൾ വളരെ പെട്ടെന്ന് ജനങ്ങളിലെത്തിക്കുകയാണ് ആപ്ലിക്കേഷൻ കൊണ്ട് ഉദ്ദേശിക്കുന്നത്. ദേശീയ ഗെയിംസിന്റെ ഉദ്ഘാടനം മുതൽ ഏതെല്ലാം കളികൾ എവിടെയെല്ലാം നടക്കുന്നു തുടങ്ങിയ കാര്യങ്ങളും ആപ്ലിക്കേഷൻ വഴി അറിയാം. ലോകം മുഴുവനുള്ള കായിക പ്രേമികൾക്ക് ആപ്ലിക്കേഷൻ ഫ്രീയായി ഡൗൺലോഡ് ചെയ്യാം. ഗെയിംസുമായി ബന്ധപ്പെട്ട വിവരങ്ങൾ എസ്.എം.എസ് വഴിയും ജനങ്ങളിലേക്ക് എത്തിക്കാനും ഉദ്ദേശിക്കുന്നുണ്ട്. ഡിസംബർ 12 മുതൽ ആപ്ലിക്കേഷൻ പ്ലേ സ്‌റ്റോറിൽ നിന്നും ലഭ്യമാകും.