ഒരാഴ്ചക്കിടെ രണ്ട് ലോക കിരീടങ്ങൾ; ചരിത്രമെഴുതി പത്തുവയസ്സുകാരൻ

ഒരാഴ്ചക്കിടയിൽ രണ്ട് ലോക കിരീടങ്ങൾ സ്വന്തമാക്കി ഇന്ത്യക്കാരനായ 10 വയസ്സുകാരൻ ഗോൾഫിൽ ചരിത്രം സൃഷ്ടിച്ചു. ഹരിയാന സ്വദേശി ശുഭം ജഗ്ളനാണ് അപൂർവ്വ നേട്ടത്തിന്റെ ഉടമ. ലാസ്വേഗാസിൽ നടന്ന ഐ.ജെ.ജി.എ. വേൾഡ് സ്റ്റാർസ് ജൂനിയർ ഗോൾഫ് ചാമ്പ്യൻഷിലാണ് ശുഭം ജേതാവായത്. മൂന്ന് റൗണ്ട് പോരാട്ടത്തിൽ 106 പോയിന്റാണ് ലഭിച്ചത്.
 | 
ഒരാഴ്ചക്കിടെ രണ്ട് ലോക കിരീടങ്ങൾ; ചരിത്രമെഴുതി പത്തുവയസ്സുകാരൻ

 

ന്യൂഡൽഹി: ഒരാഴ്ചക്കിടയിൽ രണ്ട് ലോക കിരീടങ്ങൾ സ്വന്തമാക്കി ഇന്ത്യക്കാരനായ 10 വയസ്സുകാരൻ ഗോൾഫിൽ ചരിത്രം സൃഷ്ടിച്ചു. ഹരിയാന സ്വദേശി ശുഭം ജഗ്‌ളനാണ് അപൂർവ്വ നേട്ടത്തിന്റെ ഉടമ. ലാസ്‌വേഗാസിൽ നടന്ന ഐ.ജെ.ജി.എ. വേൾഡ് സ്റ്റാർസ് ജൂനിയർ ഗോൾഫ് ചാമ്പ്യൻഷിലാണ് ശുഭം ജേതാവായത്. മൂന്ന് റൗണ്ട് പോരാട്ടത്തിൽ 106 പോയിന്റാണ് ലഭിച്ചത്. അമേരിക്കൻ താരങ്ങളായ ജസ്റ്റിൻ ഡാങ്, സിഹാൻ സാന്ധു, തായ്‌ലൻഡിന്റെ പോങ്‌സപക് ലാവോപകദീ എന്നിവരെ പിന്തള്ളിയാണ് ഇന്ത്യൻ താരം കപ്പുയർത്തിയത്.

കഴിഞ്ഞ ഞായറാഴ്ച കാലിഫോർണിയയിൽ നടന്ന ലോക ജൂനിയർ ഗോൾഫ് ചാമ്പ്യൻഷിപ്പിലും ശുഭം കിരീടമുയർത്തിയിരുന്നു. ഹരിയാനയിലെ ക്ഷീരകർഷക കുടുംബത്തിൽ നിന്നുള്ള ശുഭത്തിന് അച്ഛനാണ് ഏറ്റവും അധികം പ്രോത്സാഹനം നൽകുന്നത്. കോച്ച് നോനിത ലാൽ ഖുറേഷിക്ക് കീഴിലാണ് പരിശീലനം നടത്തുന്നത്. സ്വപ്നസാക്ഷാത്കാരമാണ് ഈ കിരീടനേട്ടമെന്ന് ശുഭം പറഞ്ഞു. തുടർച്ചയായ മൂന്ന് കിരീടം എന്ന റെക്കോഡ് നേട്ടം കൈവരിക്കാനുള്ള ഒരുക്കത്തിലാണ് താരം.