ഗോസിപ്പ് കോളങ്ങളില്‍ വീണ്ടും ടൈഗര്‍ ഷ്റോഫും ദിഷയും; ബ്രേക്ക് അപ്പ് ഡിന്നറെന്ന് സോഷ്യല്‍ മീഡിയ, ചിത്രങ്ങള്‍ കാണാം

ന്യൂഡല്‍ഹി: സിനിമാലോകം ഏറെ ആഘോഷിച്ച പ്രണയമായിരുന്നു ബോളിവുഡിലെ സൂപ്പര്‍ താരം ടൈഗര്‍ ഷ്റോഫിന്റെ ദിഷ പതാനിയുടെയും. അധികം വൈകാതെ തന്നെ ഇരുവരും തമ്മില്‍ പിരിഞ്ഞുവെന്ന വാര്‍ത്തകളും പുറത്തുവന്നു. എന്നാല്‍ തങ്ങള്‍ പിരിഞ്ഞതായ വാര്‍ത്തകളോട് ഇരുവരും പ്രതികരിച്ചിരുന്നില്ല. കഴിഞ്ഞ ദിവസം ഇരുവരും ഡിന്നര്‍ ഡേറ്റിനായി പ്രത്യക്ഷപ്പെട്ടതോടെ ഗോസിപ്പുകള്‍ വീണ്ടും സജീവമാവുകയാണ്.
വെള്ള ടി-ഷര്‍ട്ടും നീല ജീന്‍സും ധരിച്ചാണ് ടൈഗര്‍ ഷ്റോഫ് എത്തിയത്. പൗഡര്‍ ബ്ലൂ കളര്‍ ഡ്രസാണ് ദിഷയുടെ വേഷം. ഇരുവരും ക്യാമറകള്‍ക്ക് മുന്നില്‍ പോസ് ചെയ്തില്ലെങ്കിലും ചിത്രങ്ങളെടുക്കാന്‍ അനുവാദം നല്കി. കഴിഞ്ഞ മാസമാണ് ഇരുവരുടെയും ബ്രേക്ക് അപ്പ് വാര്‍ത്തകളെത്തുന്നത്. 2018ല്‍ അരുവരും ബാഗി-2ല്‍ ഒന്നിച്ച് അഭിനയിച്ചിരുന്നു. ഈ ചിത്രത്തിന് മുന്‍പ് ഒരു സംഗീത ആല്‍ബത്തിലും ഇരുവരും ഒന്നിച്ചെത്തിയിട്ടുണ്ട്.
ചിത്രങ്ങള്‍ കാണാം


