വൈവിധ്യങ്ങളായ പാലുല്പന്നങ്ങളെ അറിയാനും രുചിക്കാനുമുള്ള അവസരമൊരുക്കി മിൽക്ക് ആൻഡ് ചോക്ലേറ്റ് ഫെസ്റ്റിവൽ

 | 
uky


പാലിൽ നിന്നുള്ള വൈവിധ്യമാർന്ന മൂല്യവർധിത ഉത്പ്പന്നങ്ങളെ അറിയാനും രുചിക്കാനും അവസരവുമായി യൂണിവേഴ്സിറ്റി കോളജിൽ ഒരുക്കിയ മിൽക്ക് ആൻഡ് ചോക്ലേറ്റ് ഫെസ്റ്റിവൽ. ക്ഷീരവികസന വകുപ്പിന്റെ ആഭിമുഖ്യത്തിൽ സ്ഥാപനങ്ങളും വിവിധ ട്രെയിനിംഗ് സെന്ററുകളിൽനിന്നു പരിശീലനം ലഭിച്ച ചെറുകിട സംരംഭകരുമാണ് മേളയിൽ പങ്കെടുക്കുന്നത്.

വൈവിധ്യങ്ങളായ പാലുത്പ്പന്നങ്ങൾ സന്ദർശകർക്കായി ഒരുക്കിയിട്ടുണ്ട്. മിൽമയുടെ പേട, മിൽക്ക് ചോക്ലേറ്റ്, ഐസ്‌ക്രീം, പനീർ, കുൽഫി, മിൽക്കോയുടെ കേക്ക്, മിൽക്ക് ഹൽവ, എം.പി.എം.എഫ്.സിയുടെ കുക്കീസ്, പാലട എന്നിവയാണ് പ്രധാനമായും വിപണനത്തിനുള്ളത്.

ബ്രെഡ് പിസ വിത്ത് ചീസ്, ചീസ് സാൻവിച്ച്, പാസ്ത, ചീസ് ബർഗർ, യോഗർട്ട് ഷേക്ക്, ബർഫി, ചോക്ലേറ്റ് ബർഫി, കലാകാന്ത്, ഛന്ന, ഖോവ കേക്ക്, ഛന്ന മുർഖി, ഗുലാബ് ജാം, രസഗുള, പനീർ കട്ലറ്റ്, പനീർ ഓംലെറ്റ്, സിപ്അപ്, മിൽക്ക് ലഡു, ഹൽവ, നാൻഖട്ടായി, നെയ്യ് ബിസ്്ക്കറ്റ്, വേ ഡ്രിങ്ക്സ്, കാരറ്റ് ഫ്രോസൻ ഡെസർട്ട്, ലെസി, പുഡിംഗ്, കൂൾപായസം, സംഭാരം തുടങ്ങി നിരവധി രുചികൾ ഒരുക്കിയാണ് മിൽക്ക് ആൻഡ് ചോക്ലേറ്റ് ഫെസ്റ്റിവൽ സന്ദർശകരെ സ്വീകരിക്കുന്നത്.