യു.എ.ഇ 2024ലെ പൊതു അവധിദിനങ്ങൾ പ്രഖ്യാപിച്ചു

 | 
uae

യുഎഇയിലെ അടുത്ത വർഷത്തിലെ പൊതു അവധി ദിനങ്ങൾ പ്രഖ്യാപിച്ചു.പൊതു അവധികളുടെ ഔദ്യോഗിക കലണ്ടറിന് യു.എ.ഇ മന്ത്രിസഭയാണ് അംഗീകാരം നൽകിയത്. സർക്കാർ, സ്വകാര്യ മേഖലകൾക്ക് ബാധകമായ അവധിദിനങ്ങളാണ്​ പ്രഖ്യാപിച്ചത്​. രാജ്യത്ത് പൊതു, സ്വകാര്യ മേഖലകളിലെ അവധികൾ ഏകീകരിക്കുന്നതിനും ജീവനക്കാർക്ക് തുല്യമായ അവധി ദിനങ്ങൾ ഉറപ്പാക്കുന്നതിനുമാണ്​ വാർഷിക കലണ്ടർ രൂപപ്പെടുത്തിയത്​. പട്ടികയിൽ പരാമർശിച്ചിട്ടുള്ള അവധിദിനങ്ങളിൽ ചിലത്​ ഹിജ്​റ ഇസ്​ലാമിക് കലണ്ടർ അടിസ്ഥാനമാക്കിയുള്ളതാണ്. അവയുടെ ഇംഗ്ലീഷ്​ കലണ്ടർ തീയ്യതികൾ മാസപ്പിറവിയെ അടിസ്ഥാനമാക്കി മാറും.

അവധിദിനങ്ങൾ:

പുതുവർഷ ദിനം: ജനുവരി 1

ഈദുൽ ഫിത്വർ: റമദാൻ 29 മുതൽ ശവ്വാൽ 3 വരെ

അറഫാദിനം: ഹിജ്റ 9

ഈദ് അൽ അദ്ഹ: ദുൽ ഹിജ്ജ 10 മുതൽ 12 വരെ

ഇസ്​ലാമിക പുതുവർഷം: മുഹറം 1

നബിദിനം: റബീഉൽ അവ്വൽ 12

യു.എ.ഇ ദേശീയ ദിനം: ഡിസംബർ 2, 3