ലോകം ആഗ്രഹിച്ച യുദ്ധമെന്ന് മനോരമ ന്യൂസ് അവതാരകന്‍ പറഞ്ഞോ? യഥാര്‍ത്ഥ വീഡിയോ പുറത്ത്, നിയമ നടപടിയുമായി ചാനല്‍
ഉക്രൈനില്‍ റഷ്യ ആക്രമണം ആരംഭിച്ചതു മുതല്‍ ന്യൂസ് ചാനലുകള്‍ യുദ്ധവാര്‍ത്തകള്‍ പുറത്തെത്തിക്കാനുള്ള മത്സരത്തിലാണ്. ഇതിനിടെ ഗെയിം വീഡിയോ കാട്ടി റഷ്യന്‍ വിമാനം ഉക്രൈന്‍ തിരിച്ചടിയില്‍ നിന്ന് കഷ്ടിച്ച് രക്ഷപ്പെടുന്നുവെന്ന വാര്‍ത്ത നല്‍കിയ മാതൃഭൂമി ന്യൂസ് പുലിവാല് പിടിക്കുകയും ചെയ്തു. മനോരമ ന്യൂസിലെ അവതാരകനെയും സോഷ്യല്‍ മീഡിയ വെറുതെവിട്ടില്ല. ലോകം ആഗ്രഹിച്ച യുദ്ധം ആരംഭിച്ചിരിക്കുന്നു എന്ന് അവതാരകന്‍ പറയുന്ന വീഡിയോയും പുറത്തുവന്നു. എന്നാല്‍ ഇത് എഡിറ്റ് ചെയ്ത് പ്രചരിപ്പിച്ച വീഡിയോയാണെന്ന വിവരം ഇപ്പോള്‍ പുറത്തു വന്നിരിക്കുകയാണ്.
അവതാരകനായ അനൂപ് തന്നെയാണ് യഥാര്‍ത്ഥ വീഡിയോ സോഷ്യല്‍ മീഡിയയിലൂടെ പുറത്തുവിട്ടത്. സംഭവിക്കരുതെന്ന് ലോകം ആഗ്രഹിച്ച യുദ്ധം തുടങ്ങി എന്നാണ് അവതാരകന്‍ ബുള്ളറ്റിനില്‍ പറഞ്ഞത്. ഇതില്‍ നിന്ന് സംഭവിക്കരുതെന്ന് എന്ന വാക്ക് എഡിറ്റ് ചെയ്ത് മാറ്റിയാണ് വീഡിയോ പ്രചരിപ്പിച്ചത്. വ്യാജവീഡിയോ പ്രചരിപ്പിച്ച സംഭവത്തില്‍ നിയമ നടപടി ആരംഭിച്ചതായി മനോരമ ന്യൂസും അറിയിച്ചു.
വീഡിയോ കാണാം